ആത്മഹത്യ ശ്രമം നടത്തുന്നവരെ നാടുകടത്തുന്നത് നിയമവിരുദ്ധമെന്ന് വിദ​ഗ്ധൻ

  • 17/11/2021

കുവൈത്ത് സിറ്റി: ആത്മഹത്യ ശ്രമം നടത്തുന്നത് കുറ്റകൃത്യത്തിന്റെ പരിധിയിൽ വരില്ലെന്നും അതിനാൽ അങ്ങനെയുള്ളവരെ നാടുകടത്താനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും കുവൈത്ത് സർവ്വകലാശാല നിയമവിഭാ​ഗം അസിസ്റ്റന്റ് പ്രഫസർ ഫവാസ് അൽ ഖത്തീബ്. ആത്മഹത്യ ശ്രമം നടത്തുന്നവർ മാനികാവസ്ഥയുടെ ഇരകളാണ്.

അതേസമയം, ശിക്ഷാ നിയമം 16/1960ന്റെ ആർട്ടിക്കിൾ 158 പ്രകാരം, ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ, ആത്മഹത്യാശ്രമം നടത്തുന്നവരെ സംരക്ഷിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് കുവൈത്ത് നിയമം പറയുന്നതെന്ന് അൽ ഖത്തീഫ് ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News