സൗജന്യ ബസ് സർവീസുമായി കുവൈത്ത് പബ്ലിക്ക് ട്രാൻസ്പോർട്ട് കമ്പനി

  • 17/11/2021

കുവൈത്ത് സിറ്റി: കുവൈറ്റ് സിറ്റിയിലെ  നാലി‌ടങ്ങളിൽ നിന്നും മുബാറക്കിയ പ്രദേശത്തേക്കും  തിരിച്ചും  സൗജന്യ യാത്ര പ്രഖ്യാപിച്ച് കുവൈത്ത് പബ്ലിക്ക് ട്രാൻസ്പോർട്ട്  കമ്പനി സിഇഒ മാൻസൗർ അൽ സാദ്. ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ അഹമ്മദ് അൽ സബായുടെ സാന്നിധ്യതത്തിൽ സർവ്വീസിന് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.

രാവിലെ 10 മുതൽ രാത്രി 10 വരെ ഷട്ടിൽ സർവ്വീസാകും നടത്തുക. അമണിക്കൂർ കൂടുമ്പോൾ സ്റ്റേഷനിൽ ബസുണ്ടാകും. അടുത്ത വർഷം മാർച്ച് വരെയാണ് നിലവിൽ സർവ്വീസ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. നീട്ടാനുള്ള സാധ്യതകളും തുറന്നിട്ടുണ്ട്. ആറ് ബസാണ് അനുവദിച്ചിട്ടുള്ളതെന്നും മാൻസൗർ അൽ സാദ് പറഞ്ഞു.

മുബാറക്കിയ പ്രദേശത്തും  ചുറ്റുമുള്ള പാർക്കിംഗ് സ്ഥലങ്ങളിലും , തിരക്ക് ലഘൂകരിക്കുന്നതിന് പുതിയ  ഗതാഗത സേവനം വളരെയധികം സഹായിക്കുമെന്ന്   അദ്ദേഹം ഊന്നിപ്പറഞ്ഞു, പ്രത്യേകിച്ചും ഈ പ്രദേശം വലിയ തിരക്കുള്ള പ്രശ്നത്താൽ ബുദ്ധിമുട്ടുന്നു, ഇതിന് അത്തരമൊരു സേവനം ആവശ്യമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News