യുനെസ്‌കോ എക്സിക്യൂട്ടീവ് ബോഡിയിലേക്ക് കുവൈത്ത് തിരഞ്ഞെടുക്കപ്പെട്ടു

  • 17/11/2021

കുവൈത്ത് സിറ്റി : യുനെസ്‌കോ എക്സിക്യൂട്ടീവ് ബോഡിയിലേക്ക്  കുവൈത്ത് തിരഞ്ഞെടുക്കപ്പെട്ടു . കഴിഞ്ഞ ദിവസം പൊതു സമ്മേളനത്തില്‍  നടന്ന തിരഞ്ഞെടുപ്പിലാണ് 153 വോട്ട് നേടി കുവൈത്ത് അടുത്ത നാല് വര്‍ഷത്തേക്ക് സ്ഥിരാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിജയം അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനും കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനും കുവൈറ്റിലെ സർക്കാരിനും ജനങ്ങൾക്കും സമർപ്പിക്കുന്നതായി യുനെസ്‌കോയിലെ കുവൈത്ത്  സ്ഥിരം പ്രതിനിധി ആദം അൽ മുല്ല പറഞ്ഞു. യുനെസ്‌കോയുടെ കുവൈത്ത് ദൗത്യത്തിന് പിന്തുണ നൽകിയതിന് അദ്ദേഹം വിദ്യാഭ്യാസ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും നന്ദി പറഞ്ഞു. യുനെസ്‌കോയുടെ  ദൈനംദിന കാര്യങ്ങള്‍ , ബജറ്റ് തുടങ്ങിയ എല്ലാ  പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നത്  28 അംഗ എക്സിക്യൂട്ടീവ് ബോർഡാണ്. അറബ് രാജ്യങ്ങളില്‍ നിന്നും ജോർദാൻ, ഈജിപ്ത്, മൊറോക്കോ എന്നീവരായിരുന്നു മത്സരിച്ചത്. 

വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിലാണ് യുനെസ്‌കോ പ്രവര്‍ത്തിക്കുന്നത്. യുനെസ്കോയില്‍  192 അംഗരാഷ്ട്രങ്ങളും ആറ് അസോസിയേറ്റ് അംഗങ്ങളുമാണ് ഉള്ളറ്റ്. അംഗ രാജ്യങ്ങള്‍ നല്‍കിയ നിസ്സീമമായ സഹകരണത്തിന് നന്ദി പറയുന്നതായും കുവൈത്തിൽ അർപ്പിച്ച  വിശ്വാസത്തോട് നീതി പുലര്‍ത്തുമെന്നും ആദം അൽ മുല്ല പറഞ്ഞു

Related News