കുവൈത്തിൽ വിസക്കച്ചവടം വീണ്ടും സജീവം, സാമൂഹിക മാധ്യമങ്ങളിൽ പരസ്യങ്ങൾ.

  • 18/11/2021

കുവൈത്ത് സിറ്റി: ആയിരക്കണക്കിന് അനധികൃത തൊഴിലാളികളെയും താമസ, തൊഴിൽ നിയമലംഘകരെയും പുറത്താക്കിയ  കൊവിഡ് മഹാമാരി നൽകിയ തിരിച്ചടിക്ക് ശേഷം വീണ്ടും സജീവമായി റെസിഡൻസി ട്രേ‍ഡ്. ബന്ധപ്പെട്ട അതോറിറ്റികൾ വീണ്ടും വിസകൾ അനുവദിച്ച് തുടങ്ങിയതോടെയാണ് റെസിഡൻസി ട്രേ‍ഡ് വീണ്ടും സജീവമാകാൻ കാരണം. സാമൂഹിക മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച പരസ്യങ്ങൾ പോലും വന്നിട്ടുണ്ട്.

വർക്ക് പെർമിറ്റുകളും കൊമേഴ്‌സ്യൽ വിസിറ്റ് കാർഡുകളും അതുപോലെ റെസിഡൻസി കൈമാറ്റവും ബ്രോക്കർമാർ വാഗ്ദാനം ചെയ്യുന്നു. ഇതിനെല്ലാം വിലയും നിശ്ചയിച്ചിട്ടുണ്ട്. ട്രാൻസ്ഫർ ചെയ്യാൻ സാധിക്കാത്ത ഒരു മാസം കാലാവധിയുള്ള കൊമേഴ്സൽ  വിസയ്ക്ക് 400 ദിനാർ ആണ് ബ്രോക്കർമാർ ഈടാക്കുന്നത്. ട്രാൻസ്ഫർ ചെയ്യാവുന്നതാണെങ്കിൽ ഇത് 1000 ദിനാർ ആയി ഉയരും. 

വിദ്യാഭ്യാസ യോ​ഗ്യത ലിങ്ക് ചെയ്ത് ലഭിക്കുന്ന വിസക്ക്  1,500 മുതൽ 1,700 ദിനാർ വരെയാണ് ഈടാക്കുന്നത്. 
സർക്കാർ, സിവിൽ അല്ലെങ്കിൽ ക്രാഫ്റ്റ് കരാറുകളുള്ള കമ്പനികൾക്കിടയിൽ റെസിഡൻസി കൈമാറ്റം ചെയ്യുന്നതിന്  500 മുതൽ 650 ദിനാർ വരെയാണ്, അതേസമയം "ഡ്രൈവർ" ജോലിക്ക് 700 ദിനാർ ആണ് ഈടാക്കുന്നത് 

കുവൈത്തിൽ തൊഴിൽ അന്വേഷിക്കുന്നവരെ ആകർഷിക്കുന്നതിനായി കമ്പനികളുടെ ബ്രോക്കർമാർ ഈജിപ്തിലും ഇന്ത്യയിലും സജീവമാണെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയ വഴിയാണ് മിക്ക ഏജന്റമാരും വിസ കച്ചവടം നടത്തുന്നത് ,  നേരത്തെ, കൊവിഡ് പ്രതിസന്ധി മൂലം ഇത്തരത്തിലെ 2000ത്തോളം വ്യാജ കമ്പനികളാണ് അധികൃതർ പൂട്ടിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News