കുവൈത്തിൽനിന്ന് ഏറ്റവും കൂടുതൽ പണമയക്കുന്നത് ഇന്ത്യക്കാർ; ടാക്സ് ഏർപ്പെടുത്തുന്നത് ​ഗുണകരമാകില്ലെന്ന് പഠനം

  • 18/11/2021

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള പ്രവാസി തൊഴിലാളികളുടെ പണമയയ്ക്കൽ കഴിഞ്ഞ വർഷം ജിഡിപിയുടെ 12.9 ശതമാനമായിരുന്നുവെന്ന് വെളിപ്പെടുത്തി സർക്കാർ നടത്തിയ പഠനം. അതിൽ ഏറ്റവും കൂടുതൽ പണം അയക്കൽ നടന്നിട്ടുള്ളത് ഇന്ത്യയിലേക്കാണ്. രണ്ടാം സ്ഥാനത്ത് ഈജിപ്തുമാണ്. നേരത്തെ, പ്രവാസികൾ അയക്കുന്ന പണത്തിന്മേൽ നികുതി ചുമത്തണമെന്ന് പാർലമെന്റിൽ നിർദേശങ്ങൾ വന്നിരുന്നു. എന്നാൽ മറ്റൊരു ​ഗൾഫ് രാജ്യവും ഇത്തരത്തിൽ നേരിട്ടുള്ള നികുതി ചുമത്തുന്നില്ല.

ഇത്തരം നികുതികൾ ചുമത്തുന്നത് പണവും സാമ്പത്തികവുമായ സ്ഥിരത വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. ഒപ്പം കള്ളപ്പണം വെളുപ്പിക്കലിനെ ചെറുക്കാനുള്ള പരിശ്രമങ്ങൾക്ക് തിരിച്ചടി നൽകി അനൗദ്യോ​ഗിക മാർഗങ്ങളിലൂടെ കൈമാറ്റങ്ങൾ കൂടുകയും ചെയ്യും. പ്രവാസികൾ അയക്കുന്ന പണത്തിന്മേൽ നികുതി ഏർപ്പെടുത്തണമെന്ന് നിർദ്ദേശം മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം ഊന്നിപ്പറയുന്നു.

ഈ നീക്കം കുവൈത്ത് അം​ഗമായ അന്താരാഷ്ട്ര നാണയ നിധിയിലെ അംഗരാജ്യങ്ങളുടെ നയങ്ങൾക്ക് വിരുദ്ധവുമാണ്. കൂടാതെ സാമ്പത്തിക വാണിജ്യ കേന്ദ്രമെന്നുള്ള രാജ്യത്തിന്റെ വിഷനെയും ബാധിക്കും. ആകെ പണം അയക്കുന്നതിനെ 29.5 ശതമാനവുമായി ഇന്ത്യയാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. 24.2 ശതമാനവുമായി ഈജിപ്ത് രണ്ടാമത് നിൽക്കുന്നു. ഒമ്പത് ശതമാനവുമായി ബം​ഗ്ലാദേശ് മൂന്നാം സ്ഥാനത്തും 4.9 ശതമാനവും ഫിലിപ്പിയൻസ് നാലാമതുമാണ്. 4.3 ശതമാനവുമായി  പാകിസ്ഥാൻ ആണ് അഞ്ചാമതുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News