കുവൈത്തിൽ ആദ്യത്തെ ലഹരി വിമുക്ത കേന്ദ്രം; കരാർ ഒപ്പിട്ടു.

  • 18/11/2021

കുവൈത്ത് സിറ്റി: ആരോ​ഗ്യ മന്ത്രാലയവുമായി സഹകരിച്ച് പബ്ലിക്ക് അതോറിറ്റി ഫോർ അ​ഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് അവഖാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയവുമായി ലഹരി വിമുക്ത കേന്ദ്രം ആരംഭിക്കുന്നതിനുള്ള കരാർ ഒപ്പിട്ടു. അംഘാരയിൽ 20,000 ചതുരശ്ര  മീറ്ററുകളിലായാണ് കേന്ദ്രം ആരംഭിക്കുക. കുവൈത്തിൽ ആദ്യമായി ലഹരി വിമുക്ത കേന്ദ്രം ആരംഭിക്കുന്നത്. 

അടുത്തകാലത്ത് കുതിച്ചുയർന്ന മയക്കുമരുന്ന് ഉപയോ​ഗത്തെ നേരിടുക  എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം തുറക്കുന്നത്. മയക്കുമരുന്ന് ആസക്തിയുള്ളവരെ ചികിത്സാ, വിദ്യാഭ്യാസ, പുനരധിവാസ അന്തരീക്ഷത്തിൽ ചികിത്സിക്കും. പബ്ലിക്ക് അതോറിറ്റി ഫോർ അ​ഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് മുഹമ്മദ് അൽ യൂസഫും അവഖാഫ് മന്ത്രാലയ അണ്ടർ സെക്രട്ടറി ഫാരിദ് ആസാദ് ഇമാദിയും തമ്മിലാണ് കരാർ ഒപ്പിട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News