അൽ ജസീറ 28 എയർബസ് വിമാനങ്ങൾ വാങ്ങുന്നു

  • 18/11/2021

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരി വന്നതിന് ശേഷം ആദ്യമായി ഒരു വൻ കരാറിൽ ഒപ്പിട്ട് ജസീറ എയർവേയ്സ്. എയർബസുമായി ഒരു ബില്യൺ വരുന്ന കരാറിന്റെ ധാരണാപത്രമാണ് ജസീറ ഒപ്പിട്ടിട്ടുള്ളത്. 20 എ 320 നിയോ പാസഞ്ചർ വിമാനങ്ങളും എട്ട് എ321 നിയോ വിമാനങ്ങളും സഹിതം ആകെ 28 വിമാനങ്ങളാണ് കമ്പനി വാങ്ങുന്നത്. 

ഭാവിയിൽ അഞ്ച് വിമാനങ്ങൾ കൂടെ വാങ്ങുന്നതിനുള്ള സൗകര്യം കൂടെ ഉൾക്കൊള്ളുന്നതാണ് കരാർ. ജസീറ എയരർവേയ്സ് സിഇഒ രോഹിത്ത് രാമചന്ദ്രനും എയർ ചീഫ് കൊമേഴ്സൽ ഓഫീസറും പ്രസിഡന്റുമായ ക്രിസ്റ്റ്യൻ ഷീററും തമ്മിലാണ് കരാർ ഒപ്പിട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News