കുവൈത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് 200 ശതമാനത്തോളം കുറഞ്ഞതായി; ട്രാവൽ മേഖല.

  • 18/11/2021


കുവൈത്ത് സിറ്റി: പൂർണ്ണശേഷിയിൽ വിമാനത്താവളം പ്രവർത്തിച്ച് തുടങ്ങിയതോടെ ചില സ്ഥലങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞു. 50 മുതൽ 200 ശതമാനെ വരെയാണ് കുറവ് വന്നിട്ടുള്ളത്. കൊവി‍ഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്ക് ശേഷം പൗരന്മാരും പ്രവാസികളും യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നുവെന്ന് ട്രാവൽ ആൻ‍‍ഡ് ടൂറിസം രം​ഗത്തെ വിദ​ഗ്ധർ പറയുന്നു. പല രാജ്യങ്ങളും നിയന്ത്രണങ്ങൾ നീക്കിയതും വിദേശ രാജ്യങ്ങളിലേക്ക് പോകാനുള്ള തീരുമാനത്തിന് കാരണമായി.

നേരത്തെ, നിശ്ചിത ശതമാനം സീറ്റുകളിൽ മാത്രം യാത്ര അനുവദിച്ചിരുന്നതിനാൽ ടിക്കറ്റ് നിരക്ക് കുതിച്ചുയർന്ന നിലയിലായിരുന്നു. കൊവിഡ‍് മഹാമാരി മൂലം വിമാനത്താവളങ്ങൾ എല്ലാം അടച്ചിടുന്ന സാഹചര്യവും കാരണം ട്രാവൽ കമ്പനികൾക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. ചില കമ്പനികൾ പൂട്ടിയ അവസ്ഥ വരെയുണ്ടായി. ഒക്ടോബർ 24 മുതൽ പൂർണ്ണശേഷിയിൽ വിമാനത്താവളം പ്രവർത്തിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം വന്നതോടെ വിമാന സർവ്വീസുകൾ കൂടിയെന്ന് കുവൈത്തി എയർവേയ്സ് മീഡിയ ആൻഡ് പബ്ലിക്ക് റിലേഷൻസ് വിഭാ​ഗം തലവൻ ഫായെസ് അൽ എൻസി പറഞ്ഞു.

എന്നാൽ യുഎഇ, ബ്രിട്ടൻ, ഇന്ത്യ, ഫിലിപ്പീൻസ് തുടങ്ങിയ ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ചെലവ് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ള വിമാന നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്നതാണ്.

ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനായ ഐഎടിഎ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പ്രാദേശിക യാത്രാ ആവശ്യം ഘട്ടംഘട്ടമായി വർധിക്കുമെന്നും 2022-ൽ പകർച്ചവ്യാധിക്ക് മുമ്പുള്ള നിലയിലെത്തുമെന്നും, ഭാവിയിൽ ഈ മേഖല ക്രമേണ പഴയനിലയിലേക്കാകുമെന്നും റിപ്പോർട്ട് ചെയ്യുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
 

Related News