നിയമലംഘകര്‍ക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്ന് മേജർ ജനറൽ ഫർരാജ് അൽ സൗബി

  • 20/11/2021

കുവൈത്ത് സിറ്റി : നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന്  ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ ഫർരാജ് അൽ സൗബി പറഞ്ഞു.കുറ്റവാളികളുമായി ഇടപെടുമ്പോള്‍ സ്വയം പ്രതിരോധത്തിനായി പോലിസ് ഉദ്യോഗസ്ഥര്‍ക്ക് എല്ലാ അവകാശമുണ്ടെന്നും പക്ഷേ അത് നിയമ വിധേയമായിരിക്കമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അൽ സൗബി. സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുകയും നിയമങ്ങള്‍ ലംഘിക്കുന്നത് ബോധ്യമാവുകയും ചെയ്താല്‍ അവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

ഇത്തരക്കാര്‍ക്ക് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരു പിന്തുണയും പ്രതീക്ഷിക്കേണ്ടന്നും അൽ സൗബി പറഞ്ഞു. രാജ്യത്തെ ജനങ്ങളും അതോടപ്പം സുരക്ഷാ ഉദ്യോഗസ്ഥരും നിയമങ്ങള്‍ പാലിക്കണമെന്നും നിയമ ലംഘനത്തിനെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാലാനുസൃതമായി മന്ത്രാലയം ജീവനക്കാർക്ക് അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചും സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗത്തെ കുറിച്ചും പൊതുജനങ്ങളോടുള്ള പോലിസിന്‍റെ പെരുമാറ്റം മെച്ചപ്പെടുത്താനുള്ള നിരവധി കോഴ്‌സുകളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ടെന്ന് ഫർരാജ് അൽ സൗബി അറിയിച്ചു. പോലിസ് ഉദ്യോഗസ്ഥര്‍ മോശപ്പെട്ട പ്രവര്‍ത്തനത്തില്‍ ചെന്ന് വീഴരുത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പ്രത്യേക  ശ്രദ്ധ പതിപ്പിക്കുന്നതായും അൽ സൗബി പറഞ്ഞു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News