​​ജിഡിപിയിലെ സർക്കാർ കടം; ഏറ്റവും കുറഞ്ഞ നിരക്ക് എന്ന കുവൈത്തിന്റെ സ്ഥാനം നഷ്ടമായേക്കും

  • 21/11/2021

കുവൈത്ത് സിറ്റി: 2021ൽ എണ്ണ ഇതര പൊതു ബജറ്റിന്റെ ബാലൻസിൽ 68.7 ശതമാനവുമായി ​​ഗൾഫിൽ ഏറ്റവും കൂടുതൽ കമ്മി രേഖപ്പെടത്തുക കുവൈത്ത് ആയിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തൽ. ഗൾഫിലെ ഏറ്റവും ഉയർന്ന ശതമാനമാണിത്. കുവൈത്തിന്റെ നടപ്പു വർഷത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലേക്കുള്ള സർക്കാർ കടം ഏകദേശം 36.6 ശതമാനമായിരിക്കും. അതേസമയം, ​ഗൾഫിന്റെ ശരാശരി 43 ശതമാനമാണ്. 

കുവൈത്തിന്റെയും മറ്റ് ഗൾഫ് രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച താരതമ്യം ഉൾപ്പെടുത്തിയ സർക്കാർ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2021ൽ 34.3 ശതമാനവുമായി സർക്കാർ കടത്തിന്റെ ജിഡിപിയുടെ ഏറ്റവും കുറഞ്ഞ അനുപാതം രേഖപ്പെടുത്തുക സൗദി അറേബ്യ ആയിരിക്കുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി നിരീക്ഷിക്കുന്നത്. അതേസമയം, 130.6 ശതമാനവുമായി ജിഡിപിയുമായുള്ള സർക്കാർ കടത്തിന്റെ ഏറ്റവും ഉയർന്ന അനുപാതമെന്ന നിലയിൽ ഒന്നാം സ്ഥാനത്ത് ബഹ്‌റൈൻ ആയിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News