കുവൈറ്റ് ഫെയർ​ഗ്രൗണ്ട് വീണ്ടും സജീവമാകുന്നു; ആദ്യമായി സംഘടിപ്പിക്കുന്നത് പെർഫ്യൂം മേള

  • 21/11/2021

കുവൈത്ത് സിറ്റി: രണ്ട് വർഷം നീണ്ട കൊവി‍ഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യം സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നതോടെ വാണിജ്യ പ്രവർത്തനങ്ങളുമായി ഫെയർ​ഗ്രൗണ്ട് വീണ്ടും സജീവമാകുന്നു. കൊവി‍ഡ് വാക്സിനേഷനും ഫീൽഡ് ഹോസ്പിറ്റലും അടക്കം ആരോ​ഗ്യ മന്ത്രാലയത്തിനായി നിശ്ചയിച്ചിട്ടുലള്ള സൗകര്യങ്ങളേക്ക് അവ മാറും. നവംബർ അവസാനത്തോടെയാണ് വീണ്ടും ഫെയർ ​ഗ്രൗണ്ട് വാണിജ്യ ആവശ്യങ്ങളിലേക്ക് മാറുക.

കൊവിഡിന് ശേഷം ഫെയർ​ഗ്രൗണ്ടിൽ ആദ്യമായി സംഘടിപ്പിക്കുന്നത് പെർഫ്യൂം പ്രദർശനമാണ്. വീ ആർ ഹിയർ (ഞങ്ങൾ ഇവിടെയുണ്ട്) എന്ന സ്ലോ​ഗൻ ഉയർത്തിയാണ് ഈ പ്രദർശനം നടത്തുന്നത്. കുവൈത്ത് ഇന്റർനാഷണൽ ഫെയർ കമ്പനിയും "Boutiqat" കമ്പനിയുമാണ് സംഘാടകർ. 20,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വലിപ്പത്തിൽ നിർമ്മിച്ചിച്ചുള്ള താത്കാലിക ഹാളുകളിലാണ് പ്രദർശനം നടത്തുന്നത്. ആരോ​ഗ്യ നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടാകും സംഘാടനം

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News