ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ യുവതിക്ക് 10 വർഷം തടവ്

  • 21/11/2021

കുവൈത്ത് സിറ്റി: ​ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ  കുവൈത്തി പൗരയെ 10 വർഷം കഠിന തടവിന് ശിക്ഷിച്ച് ക്രിമിനൽ കോടതി. ഇവരുടെ ഭർത്താവിനും ഒരു വർഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഇരുവർക്കുമെതിരെ മനുഷ്യക്കടത്ത്, ഇരയുടെ ബലഹീനത മുതലാക്കി നിർബന്ധിച്ച് ജോലി ചെയ്യിക്കുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. നിരന്തരം  ​ഗാർഹിക തൊഴിലാളിയെ മർദ്ദിച്ചതിനും പീഡിപ്പിച്ചതിനുമുള്ള കുറ്റമാണ് കുവൈത്തി പൗരയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്.

നീണ്ടകാലം തൊഴിലാളയെ ഇവർ പീ‍ഡിപ്പിച്ചിരുന്നു. തൊഴിലാളിയുടെ ശരീരം പൊള്ളിക്കുകയും അടിക്കുകയും ചെയ്തിരുന്നു. കടുത്ത പീഡനം നേരിട്ടാണ് തൊഴിലാളി മരണപ്പെട്ടതെന്നും കേസ് ഫയലിൽ പറയുന്നു. തന്റെ ഭാര്യയെ പരിചരിക്കുന്നതിനുള്ള തന്റെ കടമ നിറവേറ്റുന്നതിൽ നിന്ന് മനഃപൂർവം ഒഴിഞ്ഞുമാറിയതിൽ ഭർത്താവ് കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News