നിയമലംഘനങ്ങൾ; കുവൈത്തിൽ ബോട്ട് ഉടമകൾക്ക് നോട്ടീസ് നൽകി

  • 21/11/2021

​കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം, എൺവയോൺമെന്റ് പബ്ലിക്ക് അതോറിറ്റി, പബ്ലിക്ക് അതോറിറ്റി ഫോർ അ​ഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സ്, കുവൈത്ത് പോർട്ട്സ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് അ​ഗ്നിശമ സേന പരിശോധനകൾ നടത്തി. ക്യാപിറ്റൽ ​ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദും പരിശോധനയിൽ പങ്കെടുത്തുവെന്ന് കുവൈത്ത് ഫയർഫൈറ്റിം​ഗ് ഫോഴ്സ് പബ്ലിക്ക് റിലേഷൻസ് വിഭാ​ഗം അറിയിച്ചു. നഖാ അൽ ഷംലാനിലെ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനും അഗ്നി പ്രതിരോധ ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഇത്.

നിയമലംഘനങ്ങൾക്ക് ചില ബോട്ടുകൾക്ക്  നോട്ടീസ് നൽകിയതായി ക്യാപിറ്റൽ ​ഗവർണറേറ്റ് പ്രൊട്ടക്ഷൻ വിഭാ​ഗം അറിയിച്ചു. അഗ്നിശമന ഉപകരണങ്ങൾ പരിശോധിക്കുന്നതിലും പാചകം ചെയ്യുന്നതിലും ഗ്യാസ് സിലിണ്ടറുകൾ സംഭരിക്കുന്നതിലും പ്രത്യേക കമ്പനികളുമായി ഏകോപിപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് അടക്കമുള്ള വിവിധ ലംഘനങ്ങളാണ് കണ്ടെത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News