ലോക്ക്ഡൗൺ കാലത്തും കുവൈറ്റ് ധനമന്ത്രാലയത്തിന് പിഴയായി ലഭിച്ചത് 600,000 ദിനാർ

  • 21/11/2021

കുവൈത്ത് സിറ്റി: രാജ്യം പൂർണവും ഭാ​ഗികവുമായി ലോക്ക്ഡൗണിനെ അഭിമുഖീകരിച്ച ഘട്ടത്തിലും വിവിധ പിഴകളായി 600,000 ദിനാർ സർക്കാരിലേക്ക് എത്തിയതായി ധനമന്ത്രാലയം അറിയിച്ചു.  കഴിഞ്ഞ ആറ് വർഷത്തിനിടെ മാത്രം ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴയായി ലഭിച്ചത് 380.39 മില്യൺ കുവൈത്തി ദിനാർ ആണ്. 2015/16 സാമ്പത്തിക വർഷം മുതൽ 2020/2021 സാമ്പത്തിക വർഷം വരെയുള്ള കണക്കാണിത്. 

2015-16 വർഷത്തിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾക്കുള്ള പിഴ ഈടാക്കിയത്. 69.47 മില്യൺ ദിനാർ ആണ് ആ വർഷം ലഭിച്ചത്. 2016/17 കാലത്തിൽ 66.05 മില്യൺ ദിനാർ ലഭിച്ചപ്പോൾ തൊട്ടടുത്ത വർഷമാണ് ഏറ്റവും കുറഞ്ഞ പിഴ ഈടക്കപ്പെട്ടത്. 60.03 മില്യൺ കുവൈത്തി ദിനാറുകൾ ആണ് ആ വർഷം ലഭിച്ചത്. 2018/19ൽ 62.16 മില്യൺ ദിനാറും ലഭിച്ചു. അതേസമയം, ലോക്ക്ഡൗൺ മൂലം സർക്കാർ സ്ഥാപനങ്ങൾ വരെ അ‌ടഞ്ഞുകിടന്ന 2020/21 വർഷത്തിൽ 61.6 മില്യൺ ദിനാർ ഈടാക്കാനായി എന്നതാണ് അത്ഭുതപ്പെടുത്തുന്ന കണക്ക്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News