കരിപ്പൂർ വിമാനത്താവളത്തിലെ സമയം ഉയർത്തണമെന്ന് ആവശ്യപ്പെട്ടു : കെ.ഡി.എൻ.എ

  • 21/11/2021

കുവൈറ്റ് സിറ്റി: കരിപ്പൂർ വിമാനത്താവളത്തിൽ വാഹനത്തിലെത്തുന്ന യാത്രക്കാരായ പ്രവാസികളെ ഇറക്കുന്നതിനും കയറ്റുന്നതിനും പുതുതായി അനുവദിച്ച സമയം മൂന്നിൽ നിന്നു 15 മിനിറ്റാക്കി ഉയർത്തണമെന്ന് കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ആവശ്യപ്പെട്ടു.

എയർപോർട്ടിൽ എത്തി ട്രോളി എടുത്തു വന്ന് ലഗേജ് എടുക്കാൻ തന്നെ മൂന്ന് മിനിറ്റിൽ കൂടുതൽ സമയം എടുക്കുന്നതുകൊണ്ട് നിലവിൽ അഞ്ഞൂറ് രൂപ പിഴ കൊടുത്താണ് പുറത്തേക്ക് വരുന്നത്. ഈ വിഷയത്തിൽ  ഇടപെടാൻ കെ.ഡി.എൻ.എ കേരള മുഖ്യമന്ത്രിക്ക് അടിയന്തിര സന്ദേശമയച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News