പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കുവൈത്തിൽ 5000 വൃക്ഷതൈകൾ നട്ടു

  • 21/11/2021

കുവൈത്ത് സിറ്റി: അൽ മുത് ലാ പ്രദേശത്ത് സോഷ്യൽ റിഫോം സൊസൈറ്റി സംഘടിപ്പിച്ച പരിസ്ഥിതി - വനവൽക്കരണ പ്രചാരണ ക്യാമ്പയിനിലൂടെ 5000വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. 400 വോളൻ്റിയർമാരുടെ പങ്കാളിത്തത്തോടെയാണ്  തൈകൾ നട്ടത്.

രാജ്യത്തെ പുനർനിർമ്മിക്കുന്നതിന്റെയും പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പൗരന്മാരിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സൊസൈറ്റി ഇത്തരമൊരു ക്യാമ്പയിൻ നടത്തുന്നതെന്ന് പബ്ലിക്ക് റിലേഷൻസ് ഡയറക്ടർ അബ്ദുൾ റഹ്മാൻ അൽ ഷാറ്റി പറഞ്ഞു. വിവിധ പാർട്ടികളുമായുള്ള പങ്കാളിത്തത്തോടെയും സഹകരണത്തോടെയുമാണ് ക്യാമ്പയിൻ നടത്തുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News