സ്വദേശികളും വിദേശികളും ചേർന്ന് കെ നെറ്റ് വഴി 10 മാസത്തിനിടെ ചിലവഴിച്ചത് 18 ബില്യൺ ദിനാർ

  • 21/11/2021

കുവൈത്ത് സിറ്റി: കെ നെറ്റ് ഡിവൈസുകൾ ഉപയോ​ഗിച്ച് പൗരന്മാരും താമസക്കാരും 2021ലെ ആദ്യ പത്ത് മാസം 18 ബില്യൺ കുവൈത്ത് ദിനാർ ചെലവഴിച്ചതായി ചീഫ് ഓപ്പറേറ്റിം​ഗ് ഓഫീസർ ദലാൽ അൽ യാഖൗത്ത് അറിയിച്ചു. പോയിന്റ് ഓഫ് സെയിൽ ഡിവൈസുകൾ വഴി ഏകദേശം 9.5 ബില്യൺ ദിനാർ ആണ് ചെലവഴിക്കപ്പെട്ടത്. ഓൺലൈൻ പേയ്മെന്റുകളും എടിഎം വഴിയുള്ള പിൻവലിക്കലും വഴി 8.5 ബില്യൺ ദിനാറും ചെലവഴിക്കപ്പെട്ടതായി അൽ യാഖൗത്ത് പറഞ്ഞു.

2021ലെ ആദ്യ പത്ത് മാസം കെ നെറ്റ് വഴി ആകെ നടന്നത് 420 മില്യൺ ഇടപാടുകളാണ്. പോയിന്റ് ഓഫ് സെയിൽ ഡിവൈസുകൾ വഴി 282 മില്യൺ ഇടപാടുകൾ നടന്നു. ഓൺലൈൻ പേയ്മെന്റുകളും എടിഎം വഴിയുള്ള പിൻവലിക്കലും വഴി 138 മില്യൺ ഇടപാടുകളാണ് നടന്നത്. ഈ വർഷം ആദ്യം മുതൽ കഴിഞ്ഞ ഒക്ടോബർ അവസാനം വരെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇടപാടുകളുടെ എണ്ണത്തിൽ ഉൾപ്പെടെ 50 ശതമാനത്തിലധികം വളർച്ചയുണ്ടായെന്നും അവർ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News