കുവൈത് കേരള ഇസ്ലാഹി സെൻറർ, കുവൈറ്റ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു.

  • 21/11/2021

കുവൈത് കേരള ഇസ്ലാഹി സെൻറർ  സോഷ്യൽ വെൽഫെയർ മെഡികെയർ വിഭാഗം ,  കുവൈറ്റ് ബ്ലഡ് ബാങ്കുമായി സഹകരിച്ച്  സഹാബ് ഹോസ്പിറ്റൽ ബ്ലഡ് ബേങ്കിൽ വെച്ചും , അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബേങ്കിൽ വെച്ചും രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു.

നവംബർ  12 ന് വെള്ളിയാഴ്ച  ഉച്ചക്ക്' ഒരു മണി മുതൽ  വൈകുന്നേരം 6 മണി വരെ  സബാഹ് ഹോസ്പിറ്റൽ ബ്ലഡ് ബേങ്കിൽ  വെച്ച് നടന്ന സൗജന്യ രക്ത ദാന കേമ്പിൽ സ്ത്രീകൾ ഉൾപ്പെടെ   98 പേരും, നവംബർ  19  ന് വെള്ളിയാഴ്ച  ഉച്ചക്ക് ഒരു മണി മുതൽ  വൈകുന്നേരം 6 മണി വരെ  അദാൻ ബ്ലഡ് ബേങ്കിൽ  വെച്ച് നടന്ന സൗജന്യ രക്ത ദാന കേമ്പിൽ സ്ത്രീകൾ ഉൾപ്പെടെ   91 പേരും രക്ത ദാനം ചെയ്തു.

പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ഹിഫ്സുൽ റഹ്മാൻ, സ്വാലിഹ് സുബൈർ, അസ്ലം ആലപ്പുഴ, അബ്ദുൾ മജീദ് കെ. സി, ആസിഫ്, ജലാലുദിൻ മുസ , എന്നിവർ സബാഹ് ബ്ലഡ് ബേങ്കിൽ  നടന്ന  കേമ്പിലും,  ശമീർ മദനി, സിറാജ്, തൻവീർ, അബ്ദുൾനാഫി, ഷാജു പൊന്നാനി, അൻവർ കാളികാവ്, കെസി നജീബ് എന്നിവർ അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബേങ്കിൽ നടന്ന കേമ്പിനും നേതൃത്വം നൽകി.

മെഡികെയർ അംഗങ്ങളായ ഡോ. യാസിർ, മുഹമ്മദ് അലി, ഹാറൂൺ അബ്ദുൾ അസീസ്, അസ്ഹർ അത്തേരി, ഇംതിയാസ്, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എൻ അബ്ദുൾ ലത്തീഫ് മദനി, സുനാഷ് അബ്ദുൾ ഷുക്കൂർ, കെസി അബ്ദുൾ ലത്തീഫ്, മെഹ്ബൂബ് കാപ്പാട്, സക്കീർ കൊയിലാണ്ടി , സി. പി അബ്ദുൾ അസിസ്, അസീസ് നരക്കോട്ട് എന്നിവർ ഇരു ക്യാമ്പുകളും നിയന്ത്രിച്ചു. കുവൈറ്റ് ബ്ലഡ് ബാങ്ക് മൊബൈൽ ക്യാമ്പ് മോധാവി ഡോ. അസ്മ റാഫത്ത് അൽ സാവി കെ.കെ .ഐ .സി രക്തദാന കേമ്പിന് ആശംസകൾ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News