എമിറേറ്റ്സ് ഇന്റർനാഷണൽ ജെറ്റ് സ്കൈ ചാമ്പ്യൻഷിപ്പ്; ആദ്യ റൗണ്ടിൽ ഒന്നാംസ്ഥാനം നേടി കുവൈത്തി റൈഡർ

  • 21/11/2021

കുവൈത്ത് സിറ്റി: എമിറേറ്റ്സ് ഇന്റർനാഷണൽ ജെറ്റ് സ്കൈ ചാമ്പ്യൻഷിപ്പ് ആദ്യ റൗണ്ടിൽ ഒന്നാംസ്ഥാനം കുവൈത്തി റൈഡർ റാഷിദ് അൽ ദവാസ്. ഷാർജയിൽ ശനിയാഴ്ചയാണ് ചാമ്പ്യൻഷിപ്പ് പൂർത്തിയായത്. ജെറ്റ് സ്കൈ ചാമ്പ്യൻഷിപ്പ് ആദ്യ റൗണ്ടിൽ ഒന്നാംസ്ഥാനം നേടാനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അൽ ദവാസ് പ്രതികരിച്ചു. 12 റൈഡർമാരോട് മത്സരിച്ചാണ് അൽ ദവാസ് മിന്നും നേട്ടം സ്വന്തമാക്കിയത്. പരിശീലനം ഇരട്ടിയാക്കി തുടർന്നുള്ള റൗണ്ടുകളിലും മികച്ച പ്രകടനം നടത്താൻ കഠിന പ്രയ്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എമിറേറ്റ്സ് ഇന്റർനാഷണൽ ജെറ്റ് സ്കൈ ചാമ്പ്യൻഷിപ്പ് അടുത്ത വെള്ളിയാഴ്ച ഒമാനിലാണ് നടക്കുക. മൂന്നാം റൗണ്ട് ഡിസംബർ 26ന് അബുദാബിയിൽ നടക്കും. നേരത്തെ, 2021 ലോ അക്വബൗക്ക് ചാമ്പ്യൻഷിപ്പിലും അമേച്വർ വിഭാ​ഗത്തിൽ ഒന്നാം സ്ഥാനം അൽ ദവാസ് നേടിയിരുന്നു. ഒക്ടോബറിൽ അരിസോണയിൽ ആയിരുന്നു ഈ മത്സരം നടന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News