ഇന്ത്യന്‍ എംബസ്സിയില്‍ പ്രതിമാസ ഓപ്പന്‍ ഹൗസ് സംഘടിപ്പിക്കുന്നു

  • 21/11/2021

കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസ്സിയില്‍ പ്രതിമാസ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. നവംബർ 24 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 03.30 ന് ആരംഭിക്കുന്ന ചടങ്ങിന് അംബാസഡർ സിബി ജോർജ്ജ് നേതൃത്വം നല്‍കും.  പാസ്‌പോർട്ടുകളിലെ അപ്‌ഡേറ്റുകള്‍, ഇന്ത്യന്‍ വിസ, കോവാക്സിന്‍ അംഗീകാരം തുടങ്ങിയ വിഷയങ്ങളാണ് ഓപ്പൺ ഹൗസില്‍ ചര്‍ച്ച ചെയ്യുക. കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടു ഡോസ് എടുത്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ശേഷം ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം. community.kuwait@mea.gov.in എന്ന വിലാസത്തില്‍ ഇ മെയില്‍ അയച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ചോദ്യങ്ങള്‍ ഉള്ളവർക്ക് അവരുടെ ചോദ്യങ്ങൾ പാസ്‌പോർട്ട്, പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈറ്റിലെ കോൺടാക്റ്റ് നമ്പർ, വിലാസം എന്നിവയിൽ ഇമെയിലിൽ അയയ്ക്കാവുന്നതാണ് . ഇന്ത്യന്‍ സമൂഹത്തിനായി സന്നദ്ധ സേവനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളവര്‍ ഓപ്പണ്‍ ഹൗസില്‍ നേരിട്ട് എത്തണമെന്നും എംബസി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു. സൂം ആപ്ലിക്കേഷന്‍ വഴിയും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം. ഓപ്പണ്‍ ഹൗസിലെ ചോദ്യോത്തര സെഷന്‍ ഒഴികെ ഭാഗങ്ങള്‍ എംബസിയുടെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് കാസ്റ്റ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.സൂം ലിങ്ക് ( https://zoom.us/j/99832801639?pwd=MlRKeDJxaWxmMGkybmxZR0JZc2Nqdz09

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News