കുവൈത്തിൽ ചിൽഡ്രൻസ് ക്ലബ്ബുകൾ ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങി

  • 21/11/2021

കുവൈത്ത് സിറ്റി: ചൈൽഡ്ഹുഡ് ആൻഡ് മദർഹുഡ് ഡിപ്പാർട്ടുമെന്റുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ചിൽഡ്രൻസ് ക്ലബ്ബുകൾ ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങിയതായി സോഷ്യൽ അഫയേഴ്സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയം അറിയിച്ചു. ഖദിസിയ പ്രദേശത്തെ  അബ്‍ദുൾ വഹാബ് അബ്‍ദുൾ റസാഖ് ക്ലബ്ബ് ‍ഞായറാഴ്ച രാവിലെ മുതൽ പ്രവർത്തനം ആരംഭിച്ചു.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ വീണ്ടും തു‌ടങ്ങിയത്. കുട്ടികളുടെ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ദിനത്തിന്റെ ഭാ​ഗമായാണ് മന്ത്രാലയം എല്ലാ പ്രവർത്തനങ്ങളും തു‌ടങ്ങാൻ തീരുമാനിച്ചത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News