മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പാക്കുന്നതിനായി 16 മില്യൺ ദിനാർ അനുവദിച്ച് കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം‌

  • 22/11/2021

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് കേസുകളിലും മരണനിരക്കിലും ഗണ്യമായ കുറവുണ്ടായിട്ടും, മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധികളിൽ നിന്നും അനന്തരഫലങ്ങളിൽ നിന്നും മുന്നേറാനുള്ള പ്രവർത്തനങ്ങളുമായി ആരോ​ഗ്യ മന്ത്രാലയം. ഇതിന്റെ ഭാ​ഗമായി വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കായി 16 മില്യൺ കുവൈത്തി ദിനാർ വിലയുള്ള മരുന്നുകൾ വാങ്ങുന്നതിനുള്ള പ്രാഥമിക അനുമതി ആരോ​ഗ്യ മന്ത്രാലയം നേടിയതായി വൃത്തങ്ങൾ അറിയിച്ചു.

വിദ​ഗ്ധ സർജറിക്ക് വേണ്ടിയുള്ള ഹുസൈൻ മാക്കി അൽ ജുമാ സെന്ററിൽ കാൻസർ ചികിത്സയ്ക്കായി 2.3 മില്യൺ ദിനാർ ആണ് അനുവദിച്ചിട്ടുള്ളത്. ഇതുകൂടാതെ, ഡയാലിസിസ് സെന്ററുകളിൽ മെഷീനുകൾക്കുള്ള സാമഗ്രികൾക്കായി 4.6 മില്യൺ ദിനാറും വകയിരുത്തിയിട്ടുണ്ട്. കൂടാതെ പ്രമേഹരോഗികൾക്കും നാഡീസംബന്ധമായ രോഗികൾക്കും ഉപയോഗിക്കുന്ന മറ്റ് ചികിത്സകൾക്കുമായി 3.2 മില്യൺ ദിനാറും അനുവദിച്ചു. അന്തിമ അനുമതികൾ നേടുന്നതിനായി ഓഡിറ്റ് ബ്യൂറോയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ആരോ​ഗ്യ മന്ത്രാലയം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News