കുവൈത്തിൽ ഇന്റർനെറ്റ് പ്രതിമാസ ചെലവ് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ

  • 22/11/2021


കുവൈത്ത് സിറ്റി: കുവൈത്തിൽ മൊബൈൽ ബ്രോഡ്‌ബാൻഡ് കമ്മ്യൂണിക്കേഷനിൽ 5.6 മില്യൺ സബ്‌സ്‌ക്രിപ്‌ഷനുകളുണ്ടെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ വെളിപ്പെടുത്തി. ഒപ്ടിക്കൽ ഫൈബർ വഴിയുള്ള കണക്ഷകളാണ് 45 ശതമാനവും. 2019ൽ ഇത് 31 ശതമാനം മാത്രമായിരുന്നു. മിക്ക കണക്ഷനുകളുടെയും വേഗത 53 ശതമാനം അല്ലെങ്കിൽ ഏകദേശം 10 മെഗാബൈറ്റോ അതിൽ കൂടുതലോ ആണെന്നും കമ്മീഷൻ അറിയിച്ചു.

2019നെ അപേക്ഷിച്ച് 2020ൽ രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗം 12 ശതമാനം വർധിച്ചതായി കമ്മ്യൂണിക്കേഷൻസ് അതോറിറ്റി റിപ്പോർട്ടിൽ പറയുന്നു. വയർലെസ് കമ്മ്യൂണിക്കേഷന് പരി​ഗണന കൂടുതൽ നൽകുന്നതിനാൽ മൊബൈൽ ബ്രോഡ്ബാൻഡ് നെറ്റ്‍വർക്കുകളിലൂടെ ഏറ്റവുമധികം ഡാറ്റ ഉപയോ​ഗിക്കപ്പെടുന്നത്. അതേസമയം, ബ്രോഡ്ബാൻഡിന്റെ പ്രതിമാസ ചെലവ് അഞ്ച് മുതൽ ആറ് കുവൈത്തി ദിനാർ വരെയാണ്. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണിതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News