കുവൈറ്റിൽ ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.

  • 22/11/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഇന്ന്  ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പടിഞ്ഞാറ് നിന്ന് ക്രമാനുഗതമായി മുന്നേറുന്ന ന്യൂനമർദ്ദം മൂലം  കുവൈത്തിൽ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നും  കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

മിതമായതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥ നിലനിൽക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നു, പകൽ സമയത്ത് ഇടിമിന്നലിനുള്ള സാധ്യതയോടുകൂടിയ മഴയും  15-50  കി.മീ / മണിക്കൂർ വേഗതയിൽ സജീവമായ, നേരിയതോ മിതമായതോ ആയ  കാറ്റ് വീശും, കടൽ തിരമാലകൾ 7 അടിയിലധികം ഉയരുകയും , ചെറിയ മഴയോടൊപ്പം  നേരിയ മൂടൽമഞ്ഞും  രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്നു. 

ഏറ്റവും കൂടിയ താപനില 27 ഡിഗ്രിയും കുറഞ്ഞ താപനില 20 ഡിഗ്രിയുമാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News