രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് കുവൈത്ത് അമീറും കിരീടാവകാശിയും പ്രധാനമന്ത്രിയും

  • 22/11/2021

കുവൈത്ത് സിറ്റി: ഇ​റാ​ഖ് അ​ധി​നി​വേ​ശ​കാ​ല​ത്ത് കാ​ണാ​താ​യിരുന്ന 19 കുവൈത്തികളുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. ഇറാഖിലെ മാസ് ഗ്രേവിൽ നിന്നാണ് അടുത്തയിടെ ഇവരുടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്​​ടങ്ങൾ ലഭിച്ചത്. തുടർന്ന് ഡിഎൻഎ പരിശോധനയിലൂടെ അവരെ തിരിച്ചറിയുകയായിരുന്നു. ഇന്നലെയായിരുന്നു ഇവരുടെ സംസ്കാരം. കുവൈത്ത് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ ജാബർ അൽ സബാഹ് മാതൃരാജ്യത്തിനായി രക്തസാക്ഷികളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.

അവരുടെ ത്യാഗങ്ങൾ അഭിമാനത്തോടെ ഓർക്കുന്നുവെന്ന് പറഞ്ഞ അമീർ മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിലും അവരുടെ രക്തം കൊണ്ട് മണ്ണിനെ വീണ്ടെടുക്കുന്നതിലുമുള്ള പങ്കിനെ കുറിച്ച് എടുത്തുപറഞ്ഞു. രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്ക് ആശ്വാസം പകരുന്നതായിരുന്നു കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബായുടെ വാക്കുകൾ. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബായും സംസാരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News