രണ്ടാം സെമസ്റ്ററിൽ മുഴുവൻ സമയ പ്രവർത്തനത്തിനായി വിദ്യാഭ്യാസ മന്ത്രാലയം തയാറെടുക്കുന്നു

  • 22/11/2021

കുവൈത്ത് സിറ്റി: രണ്ടാം സെമസ്റ്ററിന്റെ തുടക്കം മുതൽ സ്കൂളുകൾ  മുഴുവൻ സമയ പ്രവർത്തിപ്പിക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്തുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അലി അൽ യാക്കൂബ് പറഞ്ഞു. കൊവിഡ് മഹാമാരിയെ തുടർന്നുള്ള എല്ലാ ആരോ​ഗ്യ നിയന്ത്രണങ്ങളും പാലിച്ച് കൊണ്ട് തന്നെയായിരിക്കും പ്രവർത്തനങ്ങൾ. ഇത് സംബന്ധിച്ച വിലയിരുത്തലുകളും സാഹചര്യങ്ങളുടെ വിശകലനങ്ങളും ആരോ​ഗ്യ മന്ത്രാലയവുമായുള്ള ഏകോപനത്തോടെ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവി‍‍ഡ് മൂലം ഒരു വർഷത്തിലേറെയുള്ള ഇടവേളയ്ക്ക് ശേഷമാണ് വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് എത്തി തു‌ടങ്ങിയത്. ആരോ​ഗ്യ മന്ത്രാലയവുമായി സഹകരിച്ച് എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പാലിച്ച് കൊണ്ടാണ് സ്കൂളുകളുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളെ രണ്ട് ​ഗ്രൂപ്പുകളാക്കി തിരിച്ച് പാർട്ട് ടൈം ആയി മാത്രമാണ് ക്ലാസുകൾ നടക്കുന്നത്. ആദ്യ സെമസ്റ്റർ ഏകദേശം അവസാനഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ പാതിവർഷ പരീക്ഷയ്ക്കായുള്ള തയാറെടുപ്പിലാണ് വിദ്യാഭ്യാസ മന്ത്രാലയം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News