ബൂസ്റ്റർ ഡോസ് വാക്സിൻ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കും, മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ വാക്‌സിനെടുക്കാം; ആരോ​ഗ്യ മന്ത്രാലയം

  • 22/11/2021

കുവൈത്ത് സിറ്റി: മഹാമാരിയെ പിടിച്ച് കെട്ടുന്നതിനും വ്യക്തികളുടെയും സമൂഹത്തിന്റെയും സംരക്ഷണത്തിനുമായിട്ടാണ് കൊവിഡ് 19 വാക്സിനേഷൻ ദേശീയ ക്യാമ്പയിൻ നടത്തുന്നതെന്ന് ആരോ​ഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അൽ സനദ് പറഞ്ഞു. ബൂസ്റ്റർ ഡോസായ കൊവി‍ഡ് വാക്സിൻ മൂന്നാം ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. വൈറസ് ബാധയ്ക്കെതിരെയുള്ള പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനും വകഭേദങ്ങൾ ബാധിക്കാതിരിക്കാനും കൊവിഡ് ബാധിച്ചാൽ തന്നെ മരണപ്പെടാതിരിക്കാനുമാണ് മൂന്നാം ഡോസും നൽകുന്നതെന്ന് അൽ സനദ് ഓർമ്മിപ്പിച്ചു.

18 വയസിന് മുകളിൽ ഉള്ളവർക്ക് മൂന്നാം ഡോസ് സ്വീകരിക്കാവുന്നമതാണ്. ഇതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല. രണ്ടാം ഡോസ് സ്വീകരിച്ച് കഴിഞ്ഞ് ആറ് മാസം പിന്നിട്ട ശേഷം മാത്രമേ മൂന്നാം ഡോസ് സ്വീകരിക്കാനാകുകയുള്ളൂ. കാൻസർ രോ​ഗികൾ അടക്കമുള്ള ചില വിഭാ​ഗങ്ങൾ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മാത്രം മൂന്നാം ഡോസ് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News