അനധികൃത പാർക്കിംഗ് ; സുരക്ഷാ പരിശോധന ശക്തമാക്കുന്നു.

  • 22/11/2021

കുവൈത്ത് സിറ്റി : രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകള്‍ പിടിച്ചെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടുത്ത ദിവസം സാൽമിയ ഭാഗങ്ങളില്‍ ആരംഭിക്കുന്ന സുരക്ഷാ കാമ്പയിനില്‍  മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും പോലിസ് ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തുമെന്നും അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾ  കണ്ടെത്തുമെന്നും അധികൃതര്‍ പറഞ്ഞു. 

നേരത്തേ അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങളില്‍ മുന്‍സിപ്പാലിറ്റി സ്റ്റിക്കര്‍ പതിച്ചിരുന്നു. എന്നാൽ അനധികൃത പാർക്കിങ് തെല്ലും കുറഞ്ഞില്ല. ഇതോടെയാണ് വാഹനങ്ങൾ പിടിച്ചെടുക്കാൻ ട്രാഫിക് പോലീസ് തീരുമാനിച്ചത്.വാഹനങ്ങൾ നീക്കംചെയ്യാൻ ക്രെയിൻ കൊണ്ടുവരുന്നതുൾപ്പെടെയുള്ള ചെലവുകൾ വാഹന ഉടമകളിൽനിന്ന് ഈടാക്കും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News