പ്രതിദിനം 15 കുവൈത്തി സ്ത്രീകൾ വിവാഹമോചിതരാകുന്നുവെന്ന് കണക്കുകൾ

  • 23/11/2021

കുവൈത്ത് സിറ്റി: രാജ്യത്തെ വിവാഹമോചന നിരക്ക് ഉയരുന്നതായി കണക്കുകൾ. പ്രതിദിനം 15 കുവൈത്തി സ്ത്രീകൾ വിവാഹമോചിതരാകുന്നുവെന്നാണ് അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. വിവാഹമോചന നിരക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വലിയ തോതിൽ ഉയർന്നുവെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ. 2016നും 2020നും ഇടയിൽ വിവാഹമോചന നിരക്ക് പ്രതിദിനം 20 എന്ന നിലയിലേക്ക് ഉയർന്നു.

ഇതിൽ 15 കേസുകളും കുവൈത്തി സ്ത്രീകളുമായി ബന്ധപ്പെട്ടുള്ളത്. അഞ്ച് എണ്ണം പ്രവാസി സ്ത്രീകളുമാണ്. കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ വർഷം വിവാഹമോചന നിരക്കിൽ കുറവ് വന്നിരുന്നു. അഞ്ച് വർഷത്തിനിടെ ആകെ 36,345 വിവാഹമോചന കേസുകളാണ് ആകെ വന്നത്. ഇതിൽ 26,576 എണ്ണവും കുവൈത്തി സ്ത്രീയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതിൽ 22,626 പേരും വിവാഹമോചിതരായത് കുവൈത്തി പൗരനിൽ നിന്നാണ്, അതായത് 58 ശതമാനം. കുവൈത്തിയല്ലാത്ത 3950 പേരിൽ നിന്നും കുവവൈത്തി സ്ത്രീകൾ വിവാഹമോചിതരായി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News