കുവൈത്തിന് പുറത്തുള്ള പ്രവാസികൾക്ക് ഓൺലൈനായി വിസ പുതുക്കാം; സംവിധാനം തുടരാൻ തീരുമാനം

  • 23/11/2021

കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്തുള്ള പ്രവാസികൾക്ക് വിസ പുതുക്കി നൽകുന്നത് അവസാനിപ്പിക്കുന്നതിനായി ഒരു പുതിയ നിയമവും വന്നിട്ടില്ലെന്ന് റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് അരിയിച്ചു. അതായത് സാധുവായ പാസ്പോർട്ട് ഉള്ള കുവൈത്തിന് പുറത്തുള്ളവർക്ക് മറ്റൊരു അറിയിപ്പ് വരും വരെ ഓൺലൈനായി തന്നെ വിസ പുതുക്കാൻ സാധിക്കും. 

ആറ് മാസത്തിന് മുകളിലായി കുവൈത്തിന് പുറത്തുള്ളവർക്ക് വിസ പുതുക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, ആവശ്യത്തിന് സമയം നൽകി മാത്രമേ എന്തെങ്കിലും തരത്തിലുള്ള പുതിയ നിയമങ്ങൾ നടപ്പാക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്ത് അം​ഗീകരിക്കാത്ത വാക്സിൻ സ്വീകരിച്ചതിനാൽ മടങ്ങി വരാൻ സാധിക്കാത്ത നിരവധി പ്രവാസികളുണ്ട്. അവർക്ക് നിശ്ചിത കാലയളവിന് ശേഷം മാത്രമേ പുതിയ വാക്സിൻ എടുക്കാൻ സാധിക്കുകയുള്ളൂ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News