കുവൈത്ത് സെൻട്രൽ ജയിൽ തടവുകാരുടെ വിചാരണ ഓൺലൈനാകുന്നു

  • 23/11/2021

കുവൈത്ത് സിറ്റി: സെൻട്രൽ ജയിൽ തടവുകാരുടെ വിചാരണ ഓൺലൈനാക്കുന്നതിനായി പ്രത്യേക പദ്ധതി. ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ച്  കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്ടറും സെന്റൻസ് എക്സിക്യൂഷനും പബ്ലിക് പ്രോസിക്യൂഷന്റെ സഹകരണത്തോടെയും ഏകോപനത്തോടെയുമാണ് പദ്ധതിക്കായുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയത്. ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ പ്രതികളെ മിനിസ്ട്രി  ജസ്റ്റിസ് കെട്ടിടത്തിലേക്ക് മാറ്റുന്നതിന് പകരം ഓൺലൈൻ വഴി സാധ്യമാക്കുന്നതാണ് പുതിയ പദ്ധതി.

ഏതാനും ആഴ്‌ചകൾക്കുള്ളിൽ നടപ്പാകുന്ന ഈ ‌പ്രോജക്‌ടിലൂടെ സെൻട്രൽ ജയിലിനുള്ളിൽ ഒരു സംയോജിത കോടതിമുറി ഒരുങ്ങും. അവിടെ ഒരു സ്‌ക്രീൻ സജ്ജീകരിച്ചിരിക്കും. അതിൽ ഓഡിയോ-വിഷ്വൽ സാങ്കേതികവിദ്യയിലൂടെ ജഡ്ജിക്ക് വിചാരണ നടത്താനാകും. പ്രതിയും പ്രതിഭാ​ഗം അഭിഭാഷകനും ഹാളിനുള്ളിൽ തന്നെയായിരിക്കും. വാദവും അഭ്യർത്ഥനകളുമെല്ലാം സമർപ്പിക്കാനും സാധിക്കും. ഇതിന് ശേഷം ജഡ്ജി തന്റെ വിധി ഓൺലൈനായി പുറപ്പെടുവിക്കുമെന്നും സെക്യൂരിട്ടി വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News