രണ്ട് വർഷത്തിന് ശേഷം ആദ്യമായി തീവ്രപരിചരണം (ICU) കോവിഡ് രോഗികളിൽനിന്ന് മുക്തമെന്ന് ആരോഗ്യ മന്ത്രാലയം

  • 23/11/2021

കുവൈറ്റ് സിറ്റി : കോവിഡ്  പാൻഡെമിക്കിന്റെ തുടക്കത്തിനുശേഷം ആദ്യമായി എല്ലാ ആശുപത്രികളിലെയും  "തീവ്രപരിചരണം ( ICU) " കൊറോണ ബാധിച്ചവരിൽ നിന്ന് മുക്തമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് 

അൽ-സനദ് ട്വിറ്ററിൽ ഒരു ട്വീറ്റിൽ പറഞ്ഞു: "ഞങ്ങൾ പാൻഡെമിക്കിനെ കൈകാര്യം ചെയ്യാൻ തുടങ്ങി ഏകദേശം രണ്ട് വർഷത്തിന് ശേഷം,ഇന്ന് ഞങ്ങൾ  പ്രഖ്യാപിക്കുന്നു - ദൈവത്തിന് സ്തുതി - ഞങ്ങളുടെ ആരോഗ്യ സ്ഥാപനങ്ങളിലെ തീവ്രപരിചരണ വിഭാഗം  കഴിഞ്ഞ 24 മണിക്കൂറിൽ  കോവിഡ് -19 രോഗികളിൽ നിന്ന് മുക്തമാണെന്ന്. നിങ്ങളുടെ സഹകരണത്തിന് ആത്മാർത്ഥമായ നന്ദി, കൂടാതെ രാജ്യത്തെ ആരോഗ്യ സംവിധാനത്തിലെ എല്ലാ സഹപ്രവർത്തകർക്കും അവരുടെ സംഭാവനകൾക്കും ത്യാഗങ്ങൾക്കും നന്ദി". 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News