കൊമേഴ്സൽ, വിസിറ്റ് വിസകൾ വർക്ക് പെർമിറ്റിലേക്ക് ഇനി ട്രാൻസ്ഫർ ചെയ്യാനാവില്ല; തീരുമാനം റദ്ദാക്കി

  • 24/11/2021

കുവൈത്ത് സിറ്റി: കൊമേഴ്സൽ, വിസിറ്റ് വിസകൾ വർക്ക് പെർമിറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യാമെന്നുള്ള തീരുമാനം റദ്ദ് ചെയ്ത് മാൻപവർ അതോറിറ്റി. കൊവി‍ഡ് മഹാമാരി മൂലവും ആയിരക്കണക്കിന് പ്രവാസികളുടെ റെസിഡൻസികൾ അവസാനിച്ചതിനാലും ഉണ്ടായ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായിരുന്നു സർക്കാർ ഇത്തരമൊരു തീരുമാനം സ്വീകരിച്ചിരുന്നത്. രണ്ട് മാസത്തിന് ശേഷമാണ് തീരുമാനം റദ്ദ് ചെയ്യുന്നതെന്ന് മാൻപവർ അതോറിറ്റി അധികൃതർ പറഞ്ഞു.

അധ്യാപകർ, ഡോക്ടർമാർ, മറ്റ് വിദ​ഗ്ധ ജോലികൾ ചെയ്യുന്നവർ എന്നിവരിലേക്ക് ഈ തീരുമാനം ചുരുക്കി നിയമവിധേയമാക്കാൻ ബന്ധപ്പെട്ട അതോറിറ്റികൾ തീരുമാനിച്ചിരുന്നു. എന്നാൽ, ഇപ്പോൾ വന്നിട്ടുള്ള തീരുമാനം എല്ലാ ജോലികൾക്കും ബാധകമാണ്. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളുമായി ലിങ്ക് ചെയ്‌ത വർക്ക് പെർമിറ്റുകൾ നൽകുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനം നവംബർ ആദ്യം ആരംഭിച്ചതോടെ തീരുമാനത്തിൽ മാറ്റം വരുത്തിയത്. പുതിയ തൊഴിലാളികളെ സ്വീകരിക്കുന്നതിന് അക്കാദമിക് യോഗ്യതകളുടെയും വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെയും അംഗീകാരം ഉൾപ്പെടെ നിരവധി വ്യവസ്ഥകൾ ഇപ്പോൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News