കുവൈത്തിൽ ബിറ്റ്‌കോയിൻ ഖനന ഉപകരണങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു

  • 24/11/2021

കുവൈത്ത് സിറ്റി: ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിൻ ഖനന പ്രവർത്തനങ്ങൾക്ക് ഉയോ​ഗിക്കുന്നതെന്ന് കരുതുന്ന സാങ്കേതിക ഉപകരണങ്ങൾ പിടിച്ചെടുത്തതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഈ ഉപകരണങ്ങളുടെ ഉമടകളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഉപകരണങ്ങളെ കുറിച്ചുള്ള വിവരങ്ങൾക്കായി കസ്റ്റംസ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ അതോറിറ്റിയെ സമീപിച്ചിരുന്നു. ബിറ്റ്കോയിൻ ഖനനത്തിനുള്ള ഉപകരണങ്ങൾ ആണെന്ന് അതോറിറ്റിയാണ് സ്ഥിരീകരിച്ചത്. 

അതേസമയം, പിടിച്ചെടുത്ത ഉപകരണങ്ങൾ എന്ത് ചെയ്യണമെന്നും നിയമനടപടി സ്വീകരിക്കണമെന്നതിനെ ചൊല്ലിയും ചർച്ചകൾ നടക്കുന്നതായി വൃത്തങ്ങൾ പറഞ്ഞു. ഖനന പ്രക്രിയയിൽ വലിയ തോതിൽ ഊർജം ചെലവഴിക്കുന്നതായുള്ള കാര്യം വ്യക്തമാണ്. പ്രാദേശികമായി വൈദ്യുതി ഉപഭോഗത്തിന്റെ വിലക്കുറവ് കാരണം കുവൈത്തിനെ ഇത്തരം പ്രവർത്തനങ്ങൾക്ക് ലക്ഷ്യമിടുന്നുണ്ടോ എന്നാണ് പരിശോധിക്കപ്പെടുന്നത്. ഈ ഉപകരണങ്ങളുടെ ഇറക്കുമതി കുറ്റകരമാക്കുകയോ തടയുകയോ ചെയ്യാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News