കുവൈത്തിൽ സദ്ദാം മനുഷ്യകവചമാക്കിയ വിമാനയാത്രക്കാരോട് 30 വർഷത്തിന് ശേഷം ബ്രിട്ടൺ മാപ്പ് പറഞ്ഞു

  • 24/11/2021

കുവൈത്ത് സിറ്റി: 30 വർഷത്തിന് ശേഷം സദ്ദാം ഹുസൈൻ ബന്ദികളാക്കുകയും മനുഷ്യ കവചാമായി ഉപയോ​ഗിക്കുകയും ചെയ്ത ബ്രിട്ടീഷ് എയർവേയ്സ് യാത്രക്കാരോട് ബ്രിട്ടീഷ് സർക്കാർ ഖേദം പ്രകടിപ്പിച്ചു. വിമാനം ഇറങ്ങിയ കുവൈത്തിൽ ഇറാഖ് അധിനിവേശം നടത്തിയെന്ന് എയർലൈൻസിന് മുന്നറിയിപ്പ് നൽകാതിരുന്നതിനാണ് ഖേദപ്രകടനം. രണ്ടാം ​ഗൾഫ് യുദ്ധത്തിലേക്ക് നയിച്ച കുവൈത്തിലെ ഇറാഖ് അധിനിവേശത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ലണ്ടനിൽ നിന്ന് ക്വാലാലംപുരിലേക്ക് പറന്ന ബിഎ 149 വിമാനം 1990 ഓ​ഗസ്റ്റ് രണ്ടിന് കുവൈത്തിൽ ഇറക്കിയത്.

ആദ്യം യാത്രക്കാരെ ഇറാഖി ചീഫ് ഓഫ് സ്റ്റാഫിന്റെ നിയന്ത്രണത്തിൽ അടുത്തുള്ള ഒരു ഹോട്ടലിൽ ദിവസങ്ങളോളം താമസിപ്പിച്ചു. തുടർന്ന് ബാഗ്ദാദിലേക്ക് കൊണ്ടുപോകുകയും തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ മനുഷ്യകവചം ആയി ഉപയോഗപ്പെടുത്തുകയുമായിരുന്നു. 367 യാത്രക്കാരും വിമാനത്തിലെ ക്രൂ അം​ഗങ്ങളുമാണ്  ഇത്തരത്തിൽ നാല് മാസത്തോളം ക്രൂരത അനുഭവിച്ചത്. ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തെ ഇറാഖ് അധിനിവേശത്തിന്റെ കാര്യം കൃത്യസമയത്ത് അറിയിക്കാൻ സാധിച്ചിരുന്നെങ്കിൽ മറ്റെവിടെയെങ്കിലും വിമാനം ഇറക്കാൻ സാധിക്കുമായിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ബ്രിട്ടീഷ് പാർലമെന്റിൽ പറഞ്ഞു.
( photo - സദ്ദാം ഹുസൈൻ ഒരു കുട്ടിയുമായി വിമാനത്തിൽ)

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News