കുവൈത്തില്‍ വിവാഹമോചന നിരക്ക് വര്‍ദ്ധിക്കുന്നു

  • 24/11/2021

കുവൈത്ത് സിറ്റി : രാജ്യത്ത്  വിവാഹമോചന നിരക്ക് വര്‍ദ്ധിക്കുന്നു.ഔദ്യോഗിക കണക്കുകൾ പ്രകാരം ദിനംപ്രതി 20 വിവാഹമോചന കേസുകളാണ് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ 15 എണ്ണം സ്വദേശി ദമ്പതികളുടേതാണ്. അഞ്ചെണ്ണം  വിദേശികള്‍  തമ്മിലുള്ള  വിവാഹ തർക്കങ്ങളും. അതിനിടെ  വിവാഹമോചന കേസുകളും കൈകാര്യം ചെയ്യുന്ന രാജ്യത്തെ കുടുംബക്കോടതികൾ കേസുകൾ തീർപ്പാക്കാൻ ബദ്ധപ്പെടുകയാണ്. സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് തയ്യാറാക്കിയ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവാഹമോചനക്കേസുകളുടെ എണ്ണം വലിയ രീതിയിലാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 2016-നും 2020-നും ഇടയിൽ 36,345 ദമ്പതികളാണ് ബന്ധം വേര്‍പിരിഞ്ഞത്. എന്നാല്‍ മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് 2020-ൽ വിവാഹമോചന കേസുകളുടെ എണ്ണത്തി നേരിയ കുറവ് രേഖപ്പെടുത്തി. 

കേസുകളുടെ ലിസ്റ്റിങ് തുടങ്ങി കൗൺസലിങ്, വിചാരണ, കുട്ടികളുടെ കസ്റ്റഡി, ജീവനാംശം, മുതിർന്ന പൗരന്മാരുൾപ്പെട്ട തർക്കങ്ങൾ തുടങ്ങി ഓരോ വിഷയങ്ങൾക്കും ബാധകമായ നടപടികൾ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ താമസം വരുത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.കൂടുതലും അടുത്തകാലത്ത് വിവാഹം കഴിഞ്ഞവരുടെ കേസുകളാണ് കോടതിയിൽ വരുന്നത്. ഒരാഴ്ചയോളം മാത്രം ഒന്നിച്ചു താമസിച്ചിട്ട് വിവാഹ മോചന ഹർജി ഫയൽ  ചെയ്യുന്നവരെയും കാണാമെന്ന് കോടതിവൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 26,576 കുവൈറ്റ് സ്ത്രീകള്‍  വിവാഹ മോചനം നേടിയപ്പോള്‍  22,626 സ്വദേശികളാണ് വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. 

Related News