കുവൈത്തിൽ ട്രാഫിക്ക് നിയമലംഘകരുടെ എണ്ണം കൂടുന്നു; കാരണങ്ങൾ ഇങ്ങനെ

  • 24/11/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ട്രാഫിക്ക് നിയമലംഘങ്ങൾ പെരുകുന്നതായി കണക്കുകൾ. ട്രാഫിക് ലംഘനത്തിന്റെ പിഴയുടെ കുറവും ചിലർക്ക് അത് അടയ്ക്കാനുള്ള എളുപ്പവുമെല്ലാമാണ് ലംഘനം ആവർത്തിക്കുന്നതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇപ്പോൾ ട്രാഫിക്ക് നിയമലംഘകരെ കണ്ടെത്തുന്നതിനായി ഊർജിതമായ പരിശോധന ക്യാമ്പയിനുകൾ നടത്തുന്നുണ്ടെന്ന് സെക്യൂരിട്ടി വൃത്തങ്ങൾ പറഞ്ഞു. നിരവധി പേരെയാണ് ഇപ്പോൾ ദിനംപ്രതി പിടികൂടുന്നത്. കഴിഞ്ഞ ആഴ്ച മാത്രം പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ച 302 കുട്ടികൾ  പിടിയിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ട് അനുസരിച്ച് ഒരാഴ്ചയ്ക്കിടെ ഏകദേശം 24,000 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News