കുവൈത്തിൽ 59 വർഷത്തിനിടെ 38 സർക്കാരുകൾ, ശരാശരി കാലാവധി ഒന്നര വർഷം

  • 24/11/2021

കുവൈത്ത് സിറ്റി: കുവൈത്തിൽ 59 വർഷത്തിനിടെയുണ്ടായത് 38 സർക്കാരുകൾ. രാജ്യത്തുണ്ടായ സർക്കാരുകളുടെ ശരാശരി കാലാവധി ഒന്നര വർഷമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1962ൽ ആണ് അമീർ ഷെയ്ഖ് അബ്ദുള്ള അൽ സലീം അൽ സബായുടെ നേതൃത്വത്തിൽ ആദ്യ സർക്കാരുണ്ടാകുന്നത്. പിന്നീടെത്തിയ ഷെയ്ഖ് സബാഹ് അൽ സലീം മൂന്ന് സർക്കാരുകൾ ഉണ്ടാക്കി. 11 സർക്കാരുകൾ ഉണ്ടാക്കിയ ഷെയ്ഖ് സാദ് അൽ അബ്‍ദുള്ളയാണ് ഇക്കര്യത്തിൽ മുന്നിലുള്ളത്. 

ഷെയ്ഖ് ജാബർ അൽ അഹമ്മദിന്റെ കാലത്ത് സർക്കാരന്റെ കാലത്ത് സർക്കാരുകളുടെ ശരാശരി കാലാവധി രണ്ടര വർഷമായിരുന്നു. ഷെയ്ഖ് സാദ് അൽ അബ്‍ദുള്ളയുടെ സമയമായപ്പോഴേക്കും അത് രണ്ട് വർഷത്തിലേക്കെത്തി. ഷെയ്ഖ് സബാഹ് അൽ അഹമ്മദ് സർക്കാരിന്റെ പ്രായം മൂന്ന് വർഷം ആയിരുന്നു. എന്നാൽ, ഷെയ്ഖ് നാസർ അൽ മുഹമ്മദിന്റെ സർക്കാരിന്റെ ശരാശരി കാലാവധി ആറ് മാസം മാത്രമായിരുന്നു. ഷെയ്ഖ് സബാഹ് അൽ ഖാലിദ് രൂപം കൊടുത്ത സർക്കാരുകളുടെ കാലാവധി ഏഴ് മാസവുമായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News