കുവൈത്തിലെ യുഎസ് ആർമി ക്യാമ്പിൽ മോഷണം; അന്വേഷണം ആരംഭിച്ചു

  • 24/11/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ യുഎസ് ആർമി ക്യാമ്പിലെ വാച്ച് ടവറിൽ മോഷണം. അൽ അദൈറിയിലെ 13 മീറ്റർ ഉയരമുള്ള വാച്ച് ടവറിലാണ് മോഷണം നടന്നത്. ജഹ്റ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ യുഎസ് ആർമി ഉദ്യോ​ഗസ്ഥർ വാച്ച് ടവറിൽ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് സെക്യൂരിട്ടി അധികൃതർ അന്വേഷണം തുട‌ങ്ങിയിട്ടുണ്ട്. മോഷ്ടാക്കളെ ഉടൻ പിടികൂടുമെന്ന് അധികൃതർ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം കുവൈത്ത്, സൗദി അറേബ്യ, യുഎസ് സേനകൾ സംയുക്തമായുള്ള സൈനിക അഭ്യാസം നടന്നിരുന്നു. ഇതിന് ശേഷം ചില ഉപകരണങ്ങൾ ഇപ്പോൾ മോഷണം നടന്നിട്ടുള്ള വാച്ച് ടവർ ഉൾക്കൊള്ളുന്ന ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ക്യാമ്പിൽ സിസിടിവി ക്യാമറകളുടെ കുറവ് മുതലെടുത്താണ് മോഷണം നടന്നതെന്നാണ് പരിശോധനയിൽ വ്യക്തമാകുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News