ജീവനുള്ള ആടുകളുടെ കുടലിനകത്ത് മയക്കുമരുന്ന് നിറച്ച് കുവൈത്തിലേക്ക് കടത്തൽ ശ്രമം

  • 24/11/2021

കുവൈത്ത് സിറ്റി: അയൽ രാജ്യത്ത് നിന്ന് ജീവനുള്ള ആടുകളുടെ ഷിപ്പ്മെന്റിന്റെ കൂടെ കടത്തിയ മയക്കുമരുന്ന് പിടികൂടി. പിടിയിലായ പ്രതിയെയും മയക്കുമരുന്നും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് ശുപാർശ ചെയ്തുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്ത് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനറൽ‍ ഡിപ്പാർട്ട്മെന്റ് ഫോർ ​ഡ്ര​ഗ് കൺട്രോളിന് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിട്ടി സെക്ടറാണ് നൂതനമായ രീതിയിൽ ക‌ടത്താൻ ശ്രമിച്ച് മയക്കുമരുന്ന് പിടികൂടിയത്. 

അയൽ രാജ്യത്ത് നിന്ന് എത്തുന്ന ഒരു ഷിപ്പ്മെന്റിൽ മയക്കുമരുന്ന് കടത്തുന്നതായി ക്രിമിനൽ സെക്യൂരിട്ടി സെക്ടറിന് വിവരം ലഭിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഇതേത്തുടർന്നാണ് അന്വേഷണവും പരിശോധനയും നടത്തിയത്. ഇങ്ങനെ ആടുകളുമായി എത്തിയ ഷിപ്പ്മെന്റ് പരിശോധിക്കുമ്പോൾ 17 കിലോ​ഗ്രാം മയക്കുമരുന്ന് ആടുകളുടെ കുടലിൽ നിറച്ച രീതിയിൽ  കണ്ടെത്തുകയായിരുന്നു. ഉദ്യോ​ഗസ്ഥരുടെ കൃത്യമായി ഇടപെടലിനെയും പരിശ്രമത്തെയും ആഭ്യന്തര മന്ത്രി പ്രശംസിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News