വിദേശത്തെ എംബസി, കോൺസുലേറ്റ് ജോലികളിൽ കുവൈത്തിവൽകരണത്തിന് മുൻഗണന നൽകുന്നതിന് ബിൽ

  • 24/11/2021

കുവൈത്ത് സിറ്റി: കുവൈത്തി എംബസികളിലെയും കോൺസുലേറ്റുകളിലെയും ജോലികൾ ദേശീവത്കരിക്കുന്നതിന്റെ ബിൽ സമർപ്പിച്ച് എംപി ഒസാമ അൽ മെനാവർ. സിവിൽ സർവ്വീസ് കമ്മീഷൻ വിദേശകാര്യ മന്ത്രാലയം, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവർ കുവൈത്ത് എംബസികളിലും കോൺസുലേറ്റുകളിലും വിദേശ ജീവനക്കാരുമായി ഒപ്പുവച്ച കരാറുകൾ ബിൽ അം​ഗീകരിച്ച് ആറ് മാസത്തിനുള്ളിൽ റദ്ദാക്കപ്പെടുമെന്ന് ബില്ലിൽ പറയുന്നു. അല്ലെങ്കിൽ കരാർ അവസാനിച്ച് കഴിഞ്ഞ ഇത് റദ്ദാക്കപ്പെടും. ഏതാണോ ആദ്യം അതായിരിക്കും പരി​ഗണിക്കുക.

ഇതിന് ശേഷം പൗരന്മാർക്ക് അപേക്ഷിക്കുന്നതിനായി സിവിൽ സർവ്വീസ് കമ്മീഷൻ പരസ്യം നൽകണമെന്നും ബിൽ ആവശ്യപ്പെടുന്നു. അപേക്ഷിക്കുന്ന പൗരന്മാർ ആവശ്യമായ യോ​ഗ്യത കടമ്പ കടന്നില്ലെങ്കിൽ സിഎസ്‍സി അവർക്കായി ട്രെയിനിം​ഗ് കോഴസ് നടത്തണം. ഈ സാഹചര്യത്തിൽ താത്കാലിക അടിസ്ഥാനത്തിൽ മാത്രമായിരിക്കണം എംബസികളിലെയും കോൺസുലേറ്റുകളിലെയും പ്രവാസികളുടെ നിയമനമെന്നും ഒസാമ അൽ മെനാവർ എംപി സമർപ്പിച്ച ബിൽ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News