കൊവക്സിന്‍ അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ അംബാസിഡര്‍

  • 24/11/2021

കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ പ്രതിമാസ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. വിവിധ സംഘടന പ്രതിനിധികളും പൌര പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ നിരവധി പേർ ഓൺലൈനായും പങ്കെടുത്തു. വാക്സിന്‍ എടുത്തവര്‍ക്ക് കുവൈത്തിലേക്ക് മടങ്ങാനാകാത്ത വിഷയം അധികാരികളുടെ മുന്നില്‍ ഉന്നയിച്ചതായും കൊവാക്സിന്  ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അംഗീകാരം ലഭിച്ചതിനാല്‍ ഇപ്പോഴുള്ള എല്ലാ പ്രതിസന്ധിക്കും ഉടന്‍ പരിഹാരം കാണുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അംബാസിഡര്‍ സിബി ജോര്‍ജ്ജ് പറഞ്ഞു. കു​വൈ​ത്ത്​ അം​ഗീ​ക​രി​ച്ച വാ​ക്​​സി​നു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ കോ​വാ​ക്​​സി​ൻ ഉള്‍പ്പെടുത്തിയിട്ടില്ല. ബ്രിട്ടന്‍,നിരവധി  യുറോപ്യന്‍ രാജ്യങ്ങളും കൊവാക്സിന്‍ അംഗീകരിച്ചത് കു​വൈ​ത്ത്​ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും  കോ​വാ​ക്​​സി​ൻ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ച്ച ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി എം​ബ​സി ര​ജി​സ്​​ട്രേ​ഷ​ൻ ഡ്രൈ​വ്​ ആ​രം​ഭി​ച്ചി​തായും അദ്ദേഹം വ്യക്തമാക്കി. 

മഹാമാരിയുടെ ഭീഷണിയുടെ സാഹചര്യത്തില്‍ നിന്നും മാറി രാജ്യത്തെ  മെച്ചപ്പെട്ട ആരോഗ്യ അവസ്ഥയിലേക്ക്  കൊണ്ടുവന്ന  കുവൈത്തിലെ ഭരണാധികാരികള്‍ക്ക് നന്ദി പറയുന്നതായും സാഹചര്യങ്ങള്‍ നന്നായെങ്കിലും  കോവിഡ് മുന്‍ കരുതലുകളില്‍ ഭംഗം വരുത്തരുതെന്ന് സിബി ജോര്‍ജ്ജ് പറഞ്ഞു. ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ വാക്സിന്‍ സ്വീകരിക്കാത്തവര്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. എംബസ്സി സംബന്ധമായ എല്ലാ വിവരങ്ങളും www.indembkwt.gov.in എ​ന്ന എം​ബ​സി വെ​ബ്​​സൈ​റ്റി​ലും Twitter:@indembkwt, Facebook:@indianembassykuwait എ​ന്നീ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലും ലഭ്യമാണ്. 

പാസ്പോര്‍ട്ട് സംബന്ധമായ കാലതാമസം പരമാവധി കുറയ്ക്കുവാന്‍ ശ്രമിക്കുന്നതായും പ്രീ-വെരിഫിക്കേഷൻ നിർബന്ധമാക്കിയതിനാൽ ഈ വിഷയത്തില്‍ ഏറെ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ഏത് വിഷയവുമായി നേരിട്ട് എംബസ്സിയുമായി ബന്ധപെടാമെന്നും ഇതിനായി 24 മണിക്കൂര്‍ ലഭ്യമായ പതിനൊന്ന് വാട്ട്‌സ്ആപ്പ് നമ്പറുകള്‍ ലഭ്യമാണെന്നും അംബാസിഡര്‍ വ്യക്തമാക്കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News