നിയമലംഘനങ്ങൾ തുടച്ചു നീക്കാനുള്ള സുരക്ഷാ ക്യാമ്പയിനുകൾ ശക്തമാക്കുമെന്ന് അൽ അദ്വാനി

  • 25/11/2021

കുവൈത്ത് സിറ്റി: വാണിജ്യ, വൈദ്യുതി, ജല മന്ത്രാലയങ്ങൾ, കുവൈത്ത് മുനസിപ്പാലിറ്റി, പരിസ്ഥിതി പബ്ലിക്ക് അതോറിറ്റി,  റെസിഡൻസി അഫയേഴ്സ് വിഭാഗം എന്നിവരുമായി സഹകരിച്ച് ട്രാഫിക്ക് ജനറൽ ഡയറക്ടറേറ്റ്  ഷുവൈക്ക് ഇൻഡസ്ട്രിയൽ പ്രദേശത്ത് സുരക്ഷാ ക്യാമ്പയിൻ നടത്തി. ആഭ്യന്തര മന്ത്രാലയ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിൻ്റെ കീഴിലാണ് പരിശോധനകൾ നടന്നത്. ജനറൽ ട്രാഫിക്ക് ടെക്നിക്കൽ അഫയേഴ്സ് വിഭാഗം അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ അദ്വാനി പരിശോധനകൾ നിരീക്ഷിച്ചു. 

രാജ്യത്തെ നിയമങ്ങൾ പാലിക്കാത്ത ചിലരെയും ഔദ്യോഗിക നിർദേശങ്ങൾക്ക് വില കൊടുക്കാത്തവരെയും തുടച്ച് നീക്കുന്നതിനായാണ് സുരക്ഷാ ക്യാമ്പയിനുകൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തരത്തിലുമുള്ള ഗുരുതര നിയമ ലംഘനങ്ങളും അവസാനിപ്പിക്കും. അതിനായി സുരക്ഷാ ക്യാമ്പയിനുകൾ തുടരുക തന്നെ ചെയ്യും. ഷുവൈക്ക് ഇൻഡസ്ട്രിയൽ പ്രദേശത്ത് സുരക്ഷാ ക്യാമ്പയിനിൽ 340 വിവിധ ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അപകടമുണ്ടാക്കുന്ന തരത്തിൽ ഡ്രൈവ് ചെയ്തതിന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News