നിയമനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ നിർദേശം

  • 25/11/2021

കുവൈത്ത് സിറ്റി: പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ എണ്ണ മേഖലയിലെ തൊഴിലവസരങ്ങളുടെ പരസ്യം പ്രസിദ്ധീകരിക്കരുതെന്ന് എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നേട്ടം ഇല്ലാതാക്കുന്നതും റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളെയും ടെസ്റ്റുകളെയുംകുറിച്ച് തുടർന്നുള്ള ആരോപണങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ തീരുമാനമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.

നേരത്തെ നിയമിച്ച പുതിയ കരാറുകാരുടെയും അഡ്മിനിസ്ട്രേറ്റീവ് തൊഴിലാളികളുടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ് നിലവിൽ എണ്ണ കമ്പനികൾ. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News