വ്യാജ കോവിഡ് സർട്ടിഫിക്കറ്റ്; കുവൈത്തിൽ പ്രവാസി നഴ്സിനും സഹായിക്കും 8 വര്ഷം വരെ തടവും നാടുകടത്തലും.

  • 25/11/2021

കുവൈറ്റ് സിറ്റി : കൊറോണ വാക്സിൻ വാക്സിനേഷൻ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് ഈജിപ്തുകാരന് 8 വർഷവും ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിന് 4 വർഷവും തടവും തുടർന്ന് നാടുകടത്താനും കോടതി വിധി.

യാഥാർത്ഥ്യത്തിന് വിരുദ്ധമായി കൊറോണ വൈറസ് വാക്സിനേഷൻ എടുത്തതായി വ്യാജ സർട്ടിഫിക്കറ്റ് നൽകിയതിന് ഇന്ന് കോടതി  പുറപ്പെടുവിച്ച വിധിയിൽ, സാംക്രമിക രോഗ നിയന്ത്രണ നിയമം ലംഘിച്ചതിന് രണ്ട് താമസക്കാർക്കും തടവും പിഴയും ശിക്ഷ വിധിച്ചു, 

ഈജിപ്ഷ്യൻ സ്വദേശിക്ക് 800 ദിനാർ പിഴയും രാജ്യത്ത് നിന്ന് നാടുകടത്തലും സഹിതം 8 വർഷം തടവും വിധിച്ചു,   അതേ പൗരത്വമുള്ള നഴ്‌സിന് തൊഴിലിൽ നിന്ന് പിരിച്ചുവിടുന്നതുകൂടാതെ  4 വർഷം തടവും, നാടുകടത്തലും കോടതി വിധിച്ചു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News