കുവൈത്തിൽ വാഹനം ഓടിക്കുന്ന സമയത്ത് ഒറിജിനൽ ഡ്രൈവിം​ഗ് ലൈസൻസ് നിർബന്ധം

  • 25/11/2021

കുവൈത്ത് സിറ്റി: വാഹനം ഓടിക്കുന്ന സമയത്ത് ഒറിജിനൽ ഡ്രൈവിം​ഗ് ലൈസൻസ് നിർബന്ധമായും കൈവശമുണ്ടായിരിക്കണമെന്ന് വ്യക്തമാക്കി സെക്യൂരിട്ടി വൃത്തങ്ങൾ. ഒറിജിനൽ ലൈസൻസ് കൈവശം വയ്ക്കാതെ മൈ ഐഡി ആപ്ലിക്കേഷനിൽ ഡിജിറ്റൽ ഡ്രൈവിം​ഗ് ലൈസൻസ് കാണിക്കുന്നത് നിയമവിരുദ്ധമാണ്. 

ഇവരെ ട്രാഫിക്ക് നിയമലംഘനത്തിന് പിടികൂടാനാകും. ആർട്ടിക്കിൾ 42ലും ആർട്ടിക്കിൾ 36 നാലാം ഖണ്ഡികയിലും ഈ വിഷയത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വൃത്തങ്ങൾ ഓർമ്മിപ്പിച്ചു. ഈ നട‌പടിക്രമങ്ങളിൽ എന്തെങ്കിലും മാറ്റം വരണമെങ്കിൽ ട്രാഫിക്ക് നിയമം ഭേദ​ഗതി ചെയ്യണം അല്ലെങ്കിൽ ഇലക്ട്രോണിക്ക് ഡ്രൈവിം​ഗ് ലൈസൻസ് മതിയെന്നും സർക്കാർ ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News