സ്ത്രീ വേഷം ധരിച്ച് ആൾമാറാട്ടം; കുവൈത്തിൽ യുവാവിന് പിഴ ശിക്ഷ

  • 25/11/2021

കുവൈത്ത് സിറ്റി: എതിർലിംഗത്തിലുള്ളവരെ അനുകരിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെട്ട യുവാവായ പൗരന്റെ ശിക്ഷ ഇളവ് ചെയ്ത് അപ്പീൽ കോടതി. "സ്നാപ്ചാറ്റ്" എന്ന പ്രശസ്ത സാമൂഹ്യ മാധ്യമത്തിൽ രണ്ട് വർഷത്തെ വിലക്കും തടവും ആയിരം ദിനാർ പിഴയുമായിരുന്നു ഫസ്റ്റ് ഡി​ഗ്രി കോടതി വിധിച്ചത്. എന്നാൽ ഇത്, അപ്പീൽ കോടതി അസാധുവാക്കി. 500 ദിനാർ പിഴയാണ് ഇപ്പോൾ അപ്പീൽ കോടതി പിഴയായി ചുമത്തിയിട്ടുള്ളത്. 

അസ്വാഭാവികമായ അവസ്ഥയിൽ എതിർലിംഗത്തിൽപ്പെട്ടവരെ അനുകരിച്ചുവെന്നും, മയക്കു മരുന്ന് ഉപയോഗിച്ചുവെന്നും  സംശയിച്ചതിനെ തുടർന്നാണ്  സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി. അതേസമയം പിടികൂടുന്ന വേളയിൽ തന്റെ കക്ഷി മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. അതുകൊണ്ട് മയക്കുമരുന്നിൽ ഉപയോ​ഗിച്ചെന്നുള്ള കുറ്റത്തിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News