കുവൈറ്റ് ശൈത്യകാലത്തിലേക്ക് ; വീടുകളിൽ ഹീറ്ററുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക്ക് ഫയർ സർവ്വീസ്

  • 26/11/2021

കുവൈത്ത് സിറ്റി: വീടുകളിൽ കൽക്കരി, വിറക്, ​ഗ്യാസ് ഹീറ്ററുകൾ, മണ്ണെണ്ണ തുടങ്ങിയവ ഉപയോ​ഗിക്കുമ്പോൾ പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്ന് പബ്ലിക്ക് ഫയർ സർവ്വീസ് മുന്നറിയിപ്പ് നൽകി. ഒപ്പം ഫാമുകളിലും പാർക്കുകളിലും ഉൾപ്പെടെ അടഞ്ഞ സ്ഥലത്ത് ഹീറ്റർ  ഉപയോ​ഗിക്കുമ്പോഴും ശ്രദ്ധിക്കണം. വേണ്ടത്ര വായു സഞ്ചാരമില്ലാത്ത റൂമിൽ ഹീറ്റർ ഉപയോഗിക്കുന്നത് അപകടത്തിലേക്ക് നയിക്കും 

അടഞ്ഞ സ്ഥലത്ത് വച്ച്  ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ വിഷലിപ്തമായ കാർബൺ മോണോക്സൈഡ് ശ്വസിക്കുന്നത് ശ്വാസംമുട്ടൽ, വിഷബാധ തു‌ടങ്ങി മരണത്തിന് വരെ കാരണമാകാം. ഇത്തരത്തിൽ ശ്രദ്ധയില്ലാത്തതിനാൽ അപകടങ്ങൾ സംഭവിക്കുന്നത് കുവൈത്തിൽ  തുടർക്കഥയാണെന്ന് പബ്ലിക്ക് ഫയർ സർവ്വീസ് മീഡിയ വിഭാ​ഗം ഡയറക്ടർ കേണൽ മുഹമ്മദ് ബാദർ ഇബ്രാഹിം ഓർമ്മിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News