കുവൈത്തിന്റെ ക്രെഡിറ്റ് താഴും? കാരണങ്ങളുണ്ടെന്ന് മൂഡീസ് റിപ്പോർട്ട്

  • 26/11/2021

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഒന്നിലധികം ഡിഗ്രി താഴ്ത്തുന്നതിന് സമ്മർദ്ദം ചെലുത്തുന്ന ഘടകങ്ങളുണ്ടെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവ്വീസ് റിപ്പോർട്ട്. ഇന്നലെയാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. അന്താരാഷ്ട്ര ബോണ്ടുകളുടെ ആദ്യ ഘടത്തിന്റെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ സർക്കാരിൻ്റെ  പണലഭ്യത അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നുവെന്നാണ് ആദ്യത്തെ ഘടകമായി മൂഡീസ് ചൂണ്ടിക്കാണിക്കുന്നത്. 

പുതിയ പൊതുകട നിയമം പാസാക്കുന്ന സാഹചര്യത്തിലും പൊതുബജറ്റ് വലിയ കമ്മി കൈവരിച്ച പശ്ചാത്തലത്തിലും സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ കഴിയാത്ത അവസ്ഥയിലും സർക്കാർ കടത്തിന്റെ വർദ്ധനവ് മൂലം ഇടക്കാലത്തേക്ക് സർക്കാരിന്റെ സാമ്പത്തിക ശക്തി കുറയുമെന്നുള്ളതാണ് രണ്ടാമത്തെ ഘടകം. കുവൈത്തിൻ്റെ വാർഷിക ക്രെഡിറ്റ് വിശകലനം എന്ന റിപ്പോർട്ടിലാണ് മൂഡീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News