60 പിന്നിട്ടവരുടെ വർക്ക് പെർമിറ്റ്; ഫീസിന് നിയമസാധുത സ്ഥിരീകരിച്ചു

  • 26/11/2021

കുവൈത്ത് സിറ്റി: അറുപത് വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് 500 ദിനാർ ഫീസ് ഏർപ്പെടുത്താനുള്ള പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ഡയറക്ടർ ബോർഡിന്റെ തീരുമാനത്തിന്റെ നിയമസാധുത ഫത്വ, നിയമനിർമ്മാണ വകുപ്പ് സ്ഥിരീകരിച്ചു. ഈ വിഷയത്തിൽ വന്ന സംശയങ്ങൾക്ക് വാക്കാലുള്ള മറുപടിയാണ് ഫത്വ അതോറിറ്റി നൽകിയിട്ടുള്ളതെന്ന് വൃത്തങ്ങൾ പറഞ്ഞു. വർക്ക് പെർമിറ്റ് പുതുക്കൽ ഫീസ് യഥാർത്ഥത്തിൽ ബാധകമാണ് എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് അതോറിറ്റി നിഗമനത്തിലെത്തിയത്.

ചില കമ്മ്യൂണിറ്റികളെയും ഗ്രൂപ്പുകളെയും വർക്ക് പെർമിറ്റ് പുതുക്കൽ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായവും ഫത്വ ബോർഡ്, തീരുമാനത്തിൽ ഉൾപ്പെടുത്തുമെന്നാണ്  പ്രതീക്ഷിക്കുന്നത്. അതേസമയം, 60 വയസ് പിന്നിട്ടവർക്കുള്ള ഇൻഷുറൻസ് സംബന്ധിച്ച് ഇൻഷുറൻസ് കമ്പനികളും വാണിജ്യ വിഭാഗം അധികൃതരും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. ഒരു വർഷത്തേക്ക് 500 മുതൽ 550 ദിനാർ മൂല്യമുള്ള ഇൻഷുറൻസ് ഏർപ്പെടുത്തിയേക്കുമെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. ഈ വിഷയത്തിൽ അന്തിമമായ തീരുമാനം അവസാന ഘട്ടത്തിലെത്തി നിൽകുകയാണെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News